Sunday, December 11, 2011

"മാതൃഭൂമി... ന്നാലും എന്നോട് ഈ ചതി"

ഇന്നലെ മുതല്‍ എന്തോ ഒരസ്വസ്ഥത............


എന്താണെന്നറിയില്ല......,
സാധാരണ എന്റെ മൊബൈല്‍ ഫോണ്‍ എത്ര തവണ ചിലച്ചാലും ഗൌനിക്കാത്തയാളാണ്, അമ്മ...


പക്ഷെ......
ഇന്നലെ മുതലൊരു മാറ്റം...


ക്രിത്യമായിപ്പറഞ്ഞാല്‍


രാവിലെ അമ്മയുടെ പത്രപാരായണം കഴിഞ്ഞതു മുതല്‍....
ഫോണിലേക്ക് വരുന്ന എല്ലാ കോളുകളും, എസ്.എം.എസ്-കളും സെന്‍സര്‍ ചെയ്യപ്പെടുന്നു...


"എന്നതാ പറ്റിയെ.....???"


ഓര്‍ഗാനിക്ക് കെമിസ്ട്രിയുടെ തടിയന്‍ ബുക്കില്‍ ദൃഷ്ടി കേന്ദ്രീകരിച്ച് ഞാന്‍ തലപുകച്ചു....!


തലെന്നത്തെയും അന്നത്തെയും സംഭവങ്ങളെല്ലാം, minute by minute - second by second മനസിലൂടെ മിന്നിമറഞ്ഞു......


"എവിടെയും ഒരു പഴുതും.... ഹേ..ഹെ...."


"പിന്നെന്താ കാര്യം....."


"ഇത്രയ്ക്ക് സല്‍സ്വഭാവിയായ ഈ പാവത്തെ ഇങ്ങനെ സംശയിക്കാന്‍.....!!!"


ഒന്നു പോയി ചോദിച്ചാലോ.....?


അല്ലേല്‍ വേണ്ട....


ദൈവമേ......!


ഇനി വല്ല അസൂയക്കാരും......!!!!


ഹേ.... ഈ പഞ്ചപാവം ഷാലിനോട് ആര്‍ക്കാ ഇത്ര അസൂയ.......


പിന്നെന്താവും കാര്യം....


ഉച്ചവരെ മോറിസണും* തിന്ന്.... ബോയ്ഡും* കുടിച്ച്  തലപുകച്ചു....
കര്‍ത്താവെ നീ എന്തിനെന്നെ ക്രൂശിക്കുന്നു...?
ഒടുവില്‍ തീരുമാനിച്ചു....


കാരണമൊന്നുമില്ല... അത് ചിലപ്പോ ഒരു മോക്ക് ഡ്രില്ലാവും....!!!


(വിശ്വാസം അതല്ലെ എല്ലാം....!!!)
അങ്ങിനെ സമാശ്വസിച്ച്, രാവിലെ സംശയരോഗംമുലം വിഴുങ്ങിയ പത്രപാരായണം പുനരാരംഭിച്ചു....


പത്രം... പത്രം... പത്രം...!


"അമ്മയുടെ പത്രപാരായണം കഴിഞ്ഞശേഷമാണല്ലോ സെന്‍സര്‍ ചെയ്യപ്പെട്ട് തുടങ്ങിയെ......"    -അപ്പോഴാണ് കത്തിയത്....


പക്ഷെ.....


"എന്നെക്കുറിച്ചാര് പത്രത്തിലെഴുതാന്‍........?"


"ഇനി, എന്റെ വല്ല കഥയും publish ചെയ്തോ......!!!!" "മാത്രുഭൂമീ....?"


ഹേ.....


"അങ്ങിനെയാണേല് പ്രതികരണം ഇതുപോരല്ലോ...!!!"


ഏതായാലും കുന്തം പോയാല്‍ കുടത്തിലും തപ്പണം... ന്നല്ലെ... തപ്പിക്കളയാം.........


പത്രത്തിലെ ഓരോ വാചകവും അരിച്ചുപെറിക്കി.....ഹൂ...ഹും....ഒന്നുമില്ല....അപ്പോ... ദാ കിടക്കുന്നു വാരാന്തപ്പതിപ്പ്...


"ഇനിപ്പോ... ഇതായിട്ട് വിടണോ....?"


നോക്കിക്കളയാം....."എന്റെ ദൈവമേ....!!!"


ദാ കിടക്കുന്നു ചെറുവള്ളി നന്വൂതിരീടെ വാരഫലം....


തിരുവാതിര: പുതിയ പ്രേമബന്ധങ്ങളില്‍ ബദ്ധരാകും. 
                 ധനസ്ഥിതിയും കുടുംബസ്ഥിതിയും അനുകൂലമാവും.
                 കലാരംഗം പുഷ്ടമാകും. ഗുണാനുഭവദിനം 11.
    
മോനെ.... മനസ്സിലൊരു ലഡു പൊട്ടി....!!!
വാല്‍ക്കഷ്ണം :


"ഇനി ചിലപ്പോ... ബിര്യാണി കൊടുക്ക്വോ ആവോ.........????
  ഒന്നൊരുങ്ങിരിക്കാം ഇല്ലെ....???"
*എന്റെ ഓര്‍ഗാനിക്ക് ടെക്സ്റ്റ് ബുക്ക്...

16 comments:

 • Bithunshal says:
  11 December 2011 at 20:56

  "ഇനി ചിലപ്പോ... ബിര്യാണി കൊടുക്ക്വോ ആവോ.........????
  ഒന്നൊരുങ്ങിരിക്കാം ഇല്ലെ....???"
  ബൂലോകരെ...????

 • ശ്രീജിത്ത് says:
  11 December 2011 at 21:58

  ബൂലോകത്തിലേക്ക് സ്വാഗതം. ഇനിയും ധാരാളം എഴുതൂ..

 • Unknown says:
  11 December 2011 at 22:14

  ഇത് കൊള്ളാം ... തുടരട്ടെ !
  കാര്യം നടക്കുകയാണെങ്കില്‍ അടുത്ത പോസ്റ്റില്‍ വിവരം അറിയിക്കണേ ..

 • Bithunshal says:
  11 December 2011 at 22:23

  @ശ്രീജിത്ത് : ഇത് പഴയ ആള് പുതിയ കുപ്പിയിലിറങ്ങിയലാണ് ഭായ്.....!!!
  @യൂനുസ് കൂള്‍ : അര്‍ജുനന്‍, ഫല്‍ഗുനന്‍, കിരീടി, ശ്വേതവാഹനന്‍,
  ബീഭത്സു, വിജയന്‍, പാര്‍ഥന്‍, സവ്യസാചി,ധനഞ്ജയന്‍........

 • ഹൊ അപ്പൊ പഴയതെല്ലാം, ആ ആ കുട്ടികളുടെ ഭാഗ്യം
  ഹിഹി
  കൊള്ളാം

 • അപ്പോള്‍ അമ്മയുടെ മനസ്സിലാ ലഡ്ഡു പൊട്ടിയത് ....മോനേ നിന്റെ കാര്യം കട്ടപൊക ഇനി നീ നല്ല എടാകൂടം ഒപ്പിച്ചോ ??

 • വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല ബിതുന്‍ .. ;)

 • Jefu Jailaf says:
  12 December 2011 at 01:28

  ഏതു നാട്ടുകാരി, അവളുടെ വാരഫലം കൂടി ഉണ്ടെങ്കില്‍ തെരഞ്ഞു പിടിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കായിരികുന്നു ഷാല്‍.. നന്നായീട്ടൊ..:)

 • ശ്രീജിത്ത് says:
  12 December 2011 at 04:44

  അയ്യോ...ഞാന്‍ ഈ വഴി പുതിയതായത്‌ കൊണ്ട് പറ്റിയ അബദ്ധമാണ്. ക്ഷമി ബായ് :)

 • Nilesh Pillai says:
  12 December 2011 at 06:18

  അടുത്ത ആഴ്ച ധനനഷ്ടം , മാനഹാനി ,ശാരീരിക അസ്വസ്ഥതകള്‍, ഇവ ഇല്ലാതിരിക്കട്ടെ
  നന്നായിടുണ്ട് ...ആശംസകള്‍ .........

 • റാണിപ്രിയ says:
  13 December 2011 at 04:07

  അപ്പോള്‍ മനസ്സിലൊരു ലഡ്ഡു പൊട്ടി ....അല്ലെ..
  ആദ്യമായാണിവിടെ ...
  ആശംസകള്‍ ...

 • നാമൂസ് says:
  13 December 2011 at 22:05

  അമ്മക്ക് വായനയില്‍ വെളിവായത്: അധികം താമസിയാതെ ഒരു മഹാ വിസ്ഫോടനത്തിന് സാധ്യതയുണ്ട്. കരുതിയിരുന്നേ പറ്റൂ..!

 • Bithunshal says:
  13 December 2011 at 23:00

  @ഷാജു : ഈ പാവം ഷാലിനെപ്പറ്റി അങ്ങിനെ പറഞ്ഞല്ലോ... ഞാന്‍ പിണങ്ങി...!!!
  @വെടിവട്ടം : ഏടാകൂടമോ... എന്നുവച്ചാ എന്താ.....!!!
  @കൊണ്ടോട്ടി : കല്ല്യാണം നിശ്ചയിച്ചാ എല്ലാരും ഇങ്ങനെ ഫിലോസഫിയെ പറയൂ...!!!
  @‍‍ജെഫു : നിങ്ങളെന്നെ കുത്തുപാള എടുപ്പിക്കും...!!!, നന്ദി..
  @ഈ.സി : പഴയ ബ്ലോഗ് ഗൂഗിള് വിഴുങ്ങി.. അതാ പറ്റിയെ ബായ്..
  @നിലേഷ് : പ്രാര്‍ത്ഥന വരവു വച്ചു..., പിന്നെ ആ പഴയ ഓര്‍ഗാനിക്ക് ലൌ എന്തായി...?
  @പ്രിയേച്ചി : നന്ദി.. വന്നതിനും, വായിച്ചതിനും...
  @നാമൂസ് : ഇങ്ങക്ക് കരിനാക്കൊന്നുല്ലാലോ... നാമൂസെ...!!!

 • അതിനടുത്ത വാരം മാനനഷ്ടം ,ധന നഷ്ടം ,ആശുപത്രി വാസം .ദേഹപുഷ്ടി ,വിദേശത്തേക്ക് പോകാനുള്ള യോഗം .എന്നൊക്കെയാണോ വാരഫലം എന്ന് കൂടി നോക്കിയിട്ട് പോരെ ഒരുങ്ങുന്നത് ,,,,,,,

 • anamika says:
  15 December 2011 at 00:50

  കലാരംഗം പുഷ്ടിയായി .. അപ്പൊ ബാക്കിയൊക്കെ നടക്കാന്‍ ചാന്‍സ് ഉണ്ട്.. അപ്പൊ ഫോണ മുറുകെ പിടിച്ചോ... പോകുന്ന വഴിക്കൊക്കെ ഒന്ന് ചുറ്റും നോക്കിക്കോ... വല്ല കണ്ണുകളും പ്രണയാധുരമായി നോക്കുന്നുണ്ടോ എന്ന്
  ആദ്യമായിട്ടാണിവിടെ വീണ്ടും വരുന്നുണ്ട്

 • എനിക്കെന്തോ ഒരുമാതിരി. വായിച്ചപ്പോള്‍ നാണമാവുകയും മേനി നോവുകയും ചെയ്യുന്നു!

Post a Comment

മലയാള സാഹിത്യത്തിന്റെ പുതിയ മുഖം

ഇഷ്ടപ്പെട്ടവ...