Friday, December 16, 2011

പ്രസാദാത്മക ചിന്ത അഥവാ Positive Thinking


സുഹൃത്തുക്കളെ, ഇതു വായിച്ചുകഴിഞ്ഞാല്‍ ഞാനൊരു സന്‍മാര്‍ഗിയും, നല്ലവനുമാണെന്നുള്ള തെറ്റിധാരണ നിങ്ങളില്‍ഇണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ അത് ഒഴിവാക്കാനായി ഈ ലേഖനം പ്രശസ്ത പ്രചോദനാത്മക ഗ്രന്ഥകാരന്‍ നോര്‍മന്‍ വിന്‍സെന്റ് പീല്‍ എഴുതിയ "Discovering the Power of Positive Thinking” എന്ന പുസ്തകത്തിലെ ചില പ്രധാന ഭാഗങ്ങള്‍ അക്ഷരംപ്രതി എഴുതിയതാണ് എന്ന വസ്തുത നിങ്ങളെ അറിയിച്ചുകൊള്ളട്ടെ......



           നമുക്ക് എന്തു സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല നമ്മുടെ ജീവിതങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്, പക്ഷേ എന്തു സംഭവിക്കുന്നു എന്നതിനോട് നാം എങ്ങിനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ സന്തോഷം, നിങ്ങള്‍ വളര്‍ത്തിയെടുക്കുന്ന മനസ്സിന്റെ ശീലത്തെ ആശ്രയിച്ചിരിക്കുന്നു. നിത്യവും സന്തോഷകരമായി ചിന്തിക്കാന്‍ ശീലിക്കുക.

            നമ്മുടെ ചിന്തകളാണ് നമ്മെ നിയന്ത്രിക്കുന്നത് എന്ന് പലരും വിശ്വസിക്കുന്നു. പക്ഷെ നമ്മള്‍ നമ്മളുടെ ചിന്തകളെ നിയന്ത്രിക്കുന്നു എന്നതാണ് സത്യം. നമ്മള്‍ എങ്ങനെ സംസാരിക്കുന്നു എന്നതിന് നമ്മള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിന്മേല്‍ ശക്തമായൊരു സ്വാധീനമുണ്ട്. സംസാരിക്കപ്പെടുന്ന വാക്കുകള്‍ നമ്മുടെ ബോധ മനസ്സിലേക്ക് ആഴത്തില്‍ കടന്നുചെല്ലുവാനും ഒടുവില്‍ ചിന്താ ഘടനകളായി രൂപപ്പെടുവാനും പ്രേരിതമാകും. അതുകൊണ്ട് നിഷേധാത്മകമായോ അര്‍ദ്ധഹൃദയത്തോടയോ ഒരിക്കലും സംസാരിക്കാതിരിക്കുക. എന്തിനെക്കുറിച്ചും, ആരെക്കുറിച്ചും, നിങ്ങളെക്കുറിച്ചും പ്രസാദാത്മകമായി മാത്രം സംസാരിക്കുക. പ്രസാദാത്മക ചിന്ത അഥവാ Positive Thinking നല്ലകാലത്തേക്കു മാത്രമുള്ള ഒരു ശാസ്ത്രമാണ് എന്ന ചിന്ത വെടിയുക. പ്രതിസന്ധി ഘട്ടത്തില്‍ ശുഭചിന്ത ഉപയോഗപ്പെടുത്തുക.

             ഓരോ കോട്ടത്തിലും ആനുപാതികമായൊരു നേട്ടമുണ്ടന്നറിയുക. ഇരുണ്ട മഴമേഘങ്ങള്‍ക്കിടയിലും സൂര്യന്‍ പ്രകാശിക്കുന്നുണ്ടെന്ന സാമാന്യ സത്യം കണക്കിലെടുക്കുക. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും അന്തര്‍ലീനമായ നന്മയുടെ ചില മൂല്യങ്ങള്‍ എപ്പോഴുമുണ്ട്. യഥാര്‍ത്ഥത്തില്‍ നമ്മളില്‍ ആരും തന്നെ പ്രശ്നങ്ങളെ ഇഷ്ടപ്പെടുന്നില്ല. പക്ഷേ അവ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമായതിനാല്‍ അവയ്ക്ക് ഒരു ഉദ്ദേശ്യമുണ്ടായിരിക്കണം. ബുദ്ധിമുട്ടിനും, പ്രതികൂലതയ്ക്കും, കഷ്ടപ്പാടിനും വിധേയനാകാതെ ഒരു വ്യക്തിക്കും ശക്തനാകാന്‍ കഴിയില്ല.

            സ്വയം എങ്ങിനെയാണോ രൂപകല്‍പ്പനചെയ്യുന്നത് അങ്ങിനെ തന്നെ ആയിത്തീരാനുള്ള ആഴമേറിയ പ്രവണത മനുഷ്യ സ്വഭാവത്തിനുണ്ട്. ഉദാഹരണത്തിന് ഒരു രോഗിയും ദുര്‍ബലനുമായി നിങ്ങള്‍ നിങ്ങളെ ചിത്രീകരിച്ചാല്‍, ആ ചിന്ത ദീര്‍ഘകാലം മുറുകെപ്പിടിച്ചാല്‍ നിങ്ങള്‍ രോഗിയും ദുര്‍ബലനും ആയിത്തീരുവാന്‍ ശക്തമായി വശംവദനാകും. നേരേ മറിച്ച് ധാരാളം ഊര്‍ജ്ജവും ഓജസും കൂടിയ ആരോഗ്യവാനും ശക്തനുമായ ഒരാളാണ് നിങ്ങളെന്ന് സ്വയം ചിത്രീകരിക്കുകയും, ആ രൂപത്തെ നിരന്തരമായി നിങ്ങളുടെ മനസ്സില്‍ പിടിക്കുകയും ചെയ്താല്‍ അത്തരമൊരു വ്യക്തിയാവാന്‍ വേണ്ടി നിങ്ങളുടെ മുഴുവന്‍ സ്വത്വവും - ശരീരവും മനസ്സും ആത്മാവും യോജിച്ചു പ്രവര്‍ത്തിക്കും.

              നമ്മള്‍ ശക്തമായി ഉള്‍ക്കൊണ്ടതും ലക്ഷ്യമാക്കിയതുമായ പ്രതിഛായക്ക് നമ്മളിലും നമ്മളുടെ ജീവിതത്തിലും ആശാവഹമായൊരു മാറ്റമുണ്ടാക്കാന്‍ അതിശയകരമായൊരു ശക്തിയുണ്ട്. ജീവിതത്തില്‍ ശാരീരികമായും മാനസികമായും ആത്മീയമായും നിങ്ങള്‍ എന്തായിത്തീരുവാന്‍ ആഗ്രഹിക്കുന്നുവോ ആ പ്രതിഛായ കൈക്കൊള്ളുക. ആ ചിത്രം നിങ്ങളുടെ അബോധമനസ്സിലേക്ക് ആഴ്‍ന്നിറങ്ങും വരെ. അതിനെ നിങ്ങളുടെ ബോധമനസ്സില്‍ ദൃഡമായി പിടിക്കുക. എങ്കില്‍ നിങ്ങളുടെ മനസ്സ് അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും നിങ്ങള്‍ക്കത് ലഭ്യമാകുകയും ചെയ്യുന്നു.

               നിങ്ങളുടെ വീഴ്ചകളുടെ നിമിഷങ്ങളെ കൈകാര്യം ചെയ്യുകയും അവ മുകളിലേക്കുള്ള പരിഹാരങ്ങളാകുകയും ചെയ്യുകയാണെങ്കില്‍, ചിന്താ നിയന്ത്രണത്തില്‍ നിങ്ങള്‍ ആധിപത്യം നേടുകയാണ്. തീര്‍ച്ചയായും അതൊരു പ്രസാദാത്മക ചിന്തകന്റെ അടയാളമാണ്. ശുഭകരമായ ചിന്തകള്‍ കൊണ്ട് ഏതൊരു പ്രതികൂലസാഹചര്യവും അനുകൂലമാക്കുവാന്‍ സാധിക്കും, ആ സാഹചര്യത്തിന് നിങ്ങള്‍ നിങ്ങളുടെ ചിന്തയും, ലക്ഷ്യബോധവും, നിങ്ങളില്‍ തന്നെയുള്ള വിശ്വാസവും സമര്‍പ്പിക്കുകയാണെങ്കില്‍.


ഒരു പിന്തിരിപ്പന്‍ ആകാതിരിക്കുക പകരം ഒരു കഠിനാധ്വാനി ആകുക.

15 comments:

  • Bithunshal says:
    16 December 2011 at 00:51

    ‍"ഒരു തുടക്കം കുറിക്കുവാന്‍ നിങ്ങളൊരു മഹാനാകേണ്ടതില്ല, പക്ഷേ ഒരു മഹാനാകാന്‍ നിങ്ങളൊരു തുടക്കം കുറിക്കേണ്ടതുണ്ട്"
    -----------------------------------------
    സ്വന്തം
    ചിപ്പി

  • Naveen says:
    16 December 2011 at 01:49

    നമുക്ക് എന്തു സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല നമ്മുടെ ജീവിതങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്, പക്ഷേ എന്തു സംഭവിക്കുന്നു എന്നതിനോട് നാം എങ്ങിനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
    Very nice words.............

  • Naveen says:
    16 December 2011 at 01:53

    ഇത് ഞാന്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്..
    തീര്‍ച്ചയായും വളരെ നല്ല ഒരു സന്ദേശം ആണിത്.............

  • Artof Wave says:
    16 December 2011 at 04:13

    +ചിന്ത
    ഓരോ കോട്ടത്തിലും ആനുപാതികമായൊരു നേട്ടമുണ്ടന്നറിയുക. ഇരുണ്ട മഴമേഘങ്ങള്‍ക്കിടയിലും സൂര്യന്‍ പ്രകാശിക്കുന്നുണ്ടെന്ന സാമാന്യ സത്യം കണക്കിലെടുക്കുക. ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും അന്തര്‍ലീനമായ നന്മയുടെ ചില മൂല്യങ്ങള്‍ എപ്പോഴുമുണ്ട്. യഥാര്‍ത്ഥത്തില്‍ നമ്മളില്‍ ആരും തന്നെ പ്രശ്നങ്ങളെ ഇഷ്ടപ്പെടുന്നില്ല. പക്ഷേ അവ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമായതിനാല്‍ അവയ്ക്ക് ഒരു ഉദ്ദേശ്യമുണ്ടായിരിക്കണം. ബുദ്ധിമുട്ടിനും, പ്രതികൂലതയ്ക്കും, കഷ്ടപ്പാടിനും വിധേയനാകാതെ ഒരു വ്യക്തിക്കും ശക്തനാകാന്‍ കഴിയില്ല.

  • വേണുഗോപാല്‍ says:
    16 December 2011 at 08:52

    നല്ല ചിന്തകള്‍ പകര്‍ന്നു നല്‍കി .
    ഈ പോസ്റ്റിനും എഴുത്തുകാരനും ആശംസകള്‍

  • ശക്തമായ ഒരു സന്ദേശം ,ആരുടെയാണെങ്കില്‍ എന്ത് ?നന്നായിരിക്കുന്നു ..

  • Bithunshal says:
    16 December 2011 at 17:16

    @ നവീന്‍, മജീദ്, വേണുവേട്ടന്‍, സിയാഫ് : വളരെ നന്ദി, ഇവിടെ വന്നതിനും വായിച്ചതിനും...

  • anupama says:
    21 December 2011 at 03:48

    Dear Shal,
    I love reading articles on positive thinking and spread the thoughts through writings and speeches.
    Good Work! Hearty Congrats!
    Sasneham,
    Anu

  • നന്ദി .. ഇത്തരം ഒരു പോസ്റ്റിന്ന്

  • Unknown says:
    12 July 2014 at 07:26

    വളരെ നന്നായിരിക്കുന്നു..
    ഇനിയും പ്രദീക്ഷിക്കുന്നു

  • സ്വയം എങ്ങിനെയാണോ രൂപകല്‍പ്പനചെയ്യുന്നത് അങ്ങിനെ തന്നെ ആയിത്തീരാനുള്ള ആഴമേറിയ പ്രവണത മനുഷ്യ സ്വഭാവത്തിനുണ്ട്....Right.By the by why not writing blogs now?

  • Unknown says:
    30 January 2017 at 11:23

    താങ്ങളുടെ ഇ പോസ്റ്റ് എനിക്ക് വളരെ ഉപകാരപ്പെട്ടു

  • Unknown says:
    30 January 2017 at 11:24

    ഈ പോസ്റ്റ് എനിക്ക് വളരെ ഉപകാരപ്പെട്ടു

  • Unknown says:
    30 January 2017 at 11:24

    ഈ പോസ്റ്റ് എനിക്ക് വളരെ ഉപകാരപ്പെട്ടു

  • Unknown says:
    6 July 2017 at 03:54

    നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു

Post a Comment

മലയാള സാഹിത്യത്തിന്റെ പുതിയ മുഖം

ഇഷ്ടപ്പെട്ടവ...